കേരളത്തിൽ നിന്നുള്ള ഇറച്ചികോഴികൾക്ക് തമിഴ്നാട്ടിൽ സമ്പൂർണ വിലക്ക്

Published : Jan 08, 2021, 07:09 PM ISTUpdated : Jan 08, 2021, 07:55 PM IST
കേരളത്തിൽ നിന്നുള്ള ഇറച്ചികോഴികൾക്ക് തമിഴ്നാട്ടിൽ സമ്പൂർണ വിലക്ക്

Synopsis

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കർണാടകത്തിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്ന് വളർത്തുപക്ഷികളുമായി വരുന്ന വാഹനങ്ങൾ ജില്ലയിലേക്ക് കടത്തിവിടുന്നത് മംഗളുരു ജില്ലാ ഭരണകൂടം വിലക്കി.

ചെന്നൈ: കേരളത്തിൽ നിന്നുള്ള ഇറച്ചികോഴികൾക്ക് തമിഴ്നാട്ടിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് തമിഴ്നാട് സർക്കാർ നിർദേശം നൽകി. ഇറച്ചികോഴികളുമായി തമിഴ്നാട്ടിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ച് അയക്കും. പരിശാധനയ്ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. 1061 റാപ്പിഡ് റെസ്പോൺസ് ടീമ്മുകളെ വിന്യസിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കും.

Also Read: പക്ഷിപ്പനി; മുട്ടയും കോഴിയിറച്ചിയും കഴിക്കുന്നതിന് മുമ്പ് അറിയേണ്ടത്...

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കർണാടകത്തിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്ന് വളർത്തുപക്ഷികളുമായി വരുന്ന വാഹനങ്ങൾ ജില്ലയിലേക്ക് കടത്തിവിടുന്നത് മംഗളുരു ജില്ലാ ഭരണകൂടം വിലക്കി. അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനെത്തിയ സംഘം ഇന്ന് കോട്ടയം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികളെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.  കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി മിൻഹാജ് ആലം,നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രാൾ ഡയറക്ടർ ഡോ.എസ്.കെ സിങ് എന്നിവരാണ് കേന്ദ്ര സംഘത്തിലുളളത്. 

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യമന്ത്രി, 'നല്ല അന്വേഷണം നടക്കുന്നു'
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്