ക്ലാസ് മുറിയിലെ ഡസ്കില്‍ താളം പിടിച്ചതിന് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു

Published : Feb 16, 2023, 07:48 AM IST
ക്ലാസ് മുറിയിലെ ഡസ്കില്‍ താളം പിടിച്ചതിന് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു

Synopsis

ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഇതിനിടെ അതുവഴി വന്ന ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാർത്ഥിയുടെ കരണത്തടിക്കുകയായിരുന്നു.

മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് കേസെടുത്തത്. ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിൻറെ നിർദ്ദേശ പ്രകരമാണ് കേസെടുത്തത്. 

ജ്യൂവനൈസ് ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്നു കാണിച്ച് അധ്യാപികക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാ‍ർ സിഐ പറഞ്ഞു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി.

ഇതിനിടെ അതുവഴി വന്ന ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിച്ചു. ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്ത് അടിക്കുകയായിരുന്നവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ് മൂന്നാം ക്ലാസുകാരന്‍. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ കുട്ടിയുടെ കരണത്ത് അടിയേറ്റ പാട് കണ്ടു. അപ്പോഴാണ് ടീച്ചര്‍ അടിച്ച വിവരം കുട്ടി പുറത്ത് പറയുന്നത്.  

വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ മകനെ രക്ഷിതാക്കള്‍ ആശുപത്രിയിൽ എത്തിച്ചത്. പരാതിയെ തുടര്‍ന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു.  തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

Read More :  നയന സൂര്യൻെറ മരണം കൊലപാതകമോ? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം
'വലിയ ആശങ്കയുണ്ട്, ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്': ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ