കൊല്ലത്തെ കൊവിഡ് ബാധിതര്‍ സഞ്ചരിച്ച വാഹനത്തിൽ ഗര്‍ഭിണികളും, 45 പേരുടെ പരിശോധന നടത്തും

By Web TeamFirst Published May 19, 2020, 3:07 PM IST
Highlights

40 പേര്‍ കൊട്ടാരക്കര കിലയില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭിണികള്‍ അടക്കമുളള ബാക്കി അഞ്ചുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 

കൊല്ലം: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി അബുദാബിയില്‍ നിന്ന് കൊല്ലത്തെത്തിയ കൊവിഡ് ബാധിച്ച മൂന്ന്പേര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസില്‍ ഒപ്പമുണ്ടായിരുന്ന 45 പേരുടെ സ്രവ പരിശോധന നടത്തും. ഇതില്‍ 40 പേര്‍ കൊട്ടാരക്കര കിലയില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭിണികള്‍ അടക്കമുളള ബാക്കി അഞ്ചുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇവരെ ഒരേ കെഎസ്ആര്‍ടിസിയിലാണ് വിമാനത്താവളത്തില്‍ നിന്നും കൊണ്ടുപോയിരുന്നത്. ഇതേത്തുടര്‍ന്നാണ് ഒപ്പം സഞ്ചരിച്ചവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നത്. 

ചുവന്ന പൊട്ടായി മഹാരാഷ്ട്ര, നിയന്ത്രണാതീതമായി കൊവിഡ്, പിടിച്ചുകെട്ടാൻ വഴി തേടി സർക്കാർ

വിദേശത്തുനിന്നെത്തി ഏഴാം ദിവസം പരിശോധന നടത്തണമെന്ന നിര്‍ദേശവും കൂടി ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പരിശോധന നടത്തുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. അബുദാബിയില്‍ നടത്തിയ ദ്രുത പരിശോധനയിൽ ഈ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് മറച്ചുവെച്ച മൂവരും കൊട്ടാരക്കര വരെ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മാഹിയിൽ ഒരാൾക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക്

click me!