Asianet News MalayalamAsianet News Malayalam

മാഹിയിൽ ഒരാൾക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക്

കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല

covid confirmed in mahi
Author
Mahé, First Published May 19, 2020, 2:37 PM IST

മാഹി: വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് മാഹിയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 17 ന് ദുബായിൽ നിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി 180 യാത്രക്കാരോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൃദ്രോഗിയായതിനാൽ മാഹിയിലെത്തിയ ഉടൻ ഇയാളെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 134 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3163 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം മുപ്പത്തി അയ്യായിരം പിന്നിട്ട മഹാരാഷ്ട്ര തന്നെയാണ് കൊവിഡ് കണക്കില്‍ മുന്നിലുള്ളത്.ഒടുവില്‍ പുറത്ത് വന്ന കണക്കോടെ തമിഴ്നാട് ഗുജറാത്തിന് മുന്നിലായി. 39173 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു, മരണം മൂവായിരത്തിലധികം

ചുവന്ന പൊട്ടായി മഹാരാഷ്ട്ര, നിയന്ത്രണാതീതമായി കൊവിഡ്, പിടിച്ചുകെട്ടാൻ വഴി തേടി സർക്കാർ

Follow Us:
Download App:
  • android
  • ios