തലശ്ശേരി ജുമാ മസ്ജിദിൽ മോഷണം; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

Published : Oct 06, 2026, 04:07 PM IST
Masjid theft

Synopsis

കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് പിടിയിലായത്. മണിക്കൂറുകൾക്കകം പ്രതിയെ പിടിക്കാനായതിന്‍റെ അശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.

കണ്ണൂർ: കണ്ണൂർ തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് പിടിയിലായത്. മണിക്കൂറുകൾക്കകം പ്രതിയെ പിടിക്കാനായതിന്‍റെ അശ്വാസത്തിലാണ് തലശ്ശേരി പൊലീസ്.

തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 11.20 മണിക്കാണ് മോഷണം നടന്നത്. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. 10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളൻ കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണെന്ന് വ്യക്തമായത്. ഇയാളെ പള്ളൂർ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് സൈഫുദ്ദീൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി.പി.എമ്മിന്റേത് 'ഉണ്ടയില്ലാ വെടി'; ഒത്തുകളിച്ചവർ പാപം കഴുകാൻ കോൺഗ്രസിനെ കൂട്ടുപിടിക്കേണ്ടെന്ന് രമേശ് ചെന്നിത്തല
ശബരിമലയിൽ ഇനി മുതൽ 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം; റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു