വാട്സാപ് ഗ്രൂപ്പിൽ പ്രതികരിച്ച് ശ്യാമിലി, ചര്‍ച്ച വിലക്കി ബാ‌ർ അസോസിയേഷൻ; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം

Published : May 17, 2025, 12:38 PM IST
വാട്സാപ് ഗ്രൂപ്പിൽ പ്രതികരിച്ച് ശ്യാമിലി, ചര്‍ച്ച വിലക്കി ബാ‌ർ അസോസിയേഷൻ; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം

Synopsis

ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ  കഥകൾ പ്രചരിപ്പിക്കുന്നു എന്ന് ശ്യാമിലി.

തിരുവനന്തപുരം: അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തിൽ വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തിൽ വാട്സാപ് ​ഗ്രൂപ്പിൽ പ്രതികരിച്ചിതിനെ തുടർന്നാണ് ബാർ അസോസിയേഷന്റെ നീക്കം.

വളരെ വൈകാരികമായാണ് ശ്യാമിലി പ്രതികരിച്ചത്. ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ  കഥകൾ പ്രചരിപ്പിക്കുന്നു. എനിക്ക് പറ്റിയത് എന്തെന്ന്  എന്റെ മുഖത്തുണ്ട്. എന്റെ  കാലുകൊണ്ട് മുഖത്ത് അടിച്ചതു പോലെയാണ് പലരുടെയും അഭിപ്രായ പ്രകടനം. സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് ബോധ്യമായി. ഇവരുടെയൊക്കെ വേണ്ടപ്പെട്ടവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിഭാഷകരുടെ വാട്സാപ് ​ഗ്രൂപ്പിലെ ശ്യാമിലിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം