
പത്തനംതിട്ട: കാറിൽ കയറി എന്നാരോപിച്ച് 17 വയസ്സുകാരനായ വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട കിടങ്ങന്നൂരിലാണ് സംഭവം. അനുരാജ് എന്ന ആളാണ് 17 കാരനെ മർദ്ദിച്ചത്. ഇയാൾക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് വിദ്യാർഥിയെ ഇയാൾ മർദ്ദിച്ചത്.
നിർത്തിയിട്ടിരുന്ന കാറിൽ കയറി എന്നാരോപിച്ച് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു
അതേസമയം കഴിഞ്ഞ തിങ്കാളാഴ്ച മലപ്പുറം വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ കുട്ടികളുടെ രക്ഷിതാക്കളോട് മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ചത് മുതൽ പല കോണുകളിൽ നിന്നും സമ്മർദം തുടങ്ങിയിരുന്നെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറയുന്നു. ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം. ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവർത്തകൻ ആയ ആരിഫും ആരോപിച്ചു.
എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. നിലവിൽ സമ്മർദ്ദം ചെലുത്തി എന്ന പേരിൽ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസും പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസാ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് തിരൂർ ഡി വൈ എസ് പി ആറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam