സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

11:50 PM (IST) Jun 22
കല്ലടയിൽ ഗാനമേള കാണാൻ പോയ യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് ആയിരുന്നു കേസ്. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രണവിനെ അടുത്ത നിമിഷം തന്നെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
11:37 PM (IST) Jun 22
ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആർ നിയന്ത്രിക്കുന്നത്. സർക്കാർ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതിൽ വിമർശനം ഉയർന്നിരുന്നു.
11:22 PM (IST) Jun 22
ഇവരിൽ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. 43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആണ് റബർ ബോർഡ് ആസ്ഥാനത്ത് നിന്ന് മോഷണം പോയത്.
09:54 PM (IST) Jun 22
പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയർന്നു. ക്രെഡ് യൂസർമാരുടെ വിവരങ്ങൾ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാൽ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകർ മാത്രമായിരിക്കും.
08:47 PM (IST) Jun 22
നീതി ലഭിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ഉഷാദേവി വ്യക്തമാക്കി. പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരെ തൊടാൻ കഴിഞ്ഞിട്ടില്ല.
06:57 PM (IST) Jun 22
എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു നടപടി. നേരത്തെ മരട് ഫ്ലാറ്റുകൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്.
06:01 PM (IST) Jun 22
കോഴിക്കോട് നിപ പ്രതിരോധം പൂർണ വിജയത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു, പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒരാൾ ചികിത്സയിൽ തുടരുമ്പോൾ, സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇതോടൊപ്പം എബോള, ഷിഗെല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്
05:45 PM (IST) Jun 22
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം
05:33 PM (IST) Jun 22
20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള പ്രതികാരമാണിതെന്നും ഏതന്വേഷണത്തെയും നേരിടുമെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. പൂജാരിക്കെതിരെ പോലീസിൽ പരാതി നൽകിയതായും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.
05:17 PM (IST) Jun 22
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി.
05:08 PM (IST) Jun 22
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. റീനയുടെ കാലാവധി കഴിഞ്ഞെന്നാണ് സർക്കാർ വാദം. വിധി ആരോഗ്യവകുപ്പിനെ സംബന്ധിച്ച് നിർണായകമാണ്
04:04 PM (IST) Jun 22
വി എം സുധീരന്റേത് ശുദ്ധമായ പ്രതികാര രാഷ്ട്രീയമാണെന്ന് തുഷാർ വെള്ളാപ്പള്ളി. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപങ്ങളെ ന്യായീകരിച്ച തുഷാർ, ശിവഗിരി മഠാധിപതിയുടെ പ്രസ്താവനകളെ പൂർണ്ണമായി തള്ളുകയും ചെയ്തു.
03:56 PM (IST) Jun 22
ശിവസേന ഉദ്ദവ് വിഭാഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോഗികമായി അംഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അംഗത്വം എടുക്കുന്നത്.
02:58 PM (IST) Jun 22
മഹേശന്റെ ആത്മഹത്യ കേസിൽ എസ്ഐടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു
02:46 PM (IST) Jun 22
മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല.
02:14 PM (IST) Jun 22
മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ തിരുത്തൽ ശക്തിയെന്ന് വിശേഷിപ്പിച്ച് ഓർത്തഡോക്സ് സഭ. ബജറ്റിലെ മദ്യനയത്തിനെതിരായ സുധീരന്റെ നിലപാടിനെ പിന്തുണച്ച സഭ, ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ വെള്ളം ചേർക്കരുതെന്നും ആവശ്യപ്പെട്ടു
01:51 PM (IST) Jun 22
നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും മദ്യനയത്തെയും ചൊല്ലി മാത്യു കുഴൽനാടന്‍റെ വിമർശനം. പിണറായി വിജയൻ ആർഎസ്എസ് അജണ്ട നടപ്പാക്കിയെന്ന് ആരോപിച്ച അദ്ദേഹം, മദ്യനയത്തിലെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷത്തിനും അറിയാമായിരുന്നോ എന്ന് പരിഹസിച്ചുകൊണ്ട് സ്വന്തം മുന്നണിക്കെതിരെയും വിരൽ ചൂണ്ടി
01:38 PM (IST) Jun 22
തെന്മല അഭയ കേന്ദ്രത്തിലെ പീഡനത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്. പ്രതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധയ്ക്ക് കൊണ്ട് വന്നപ്പോൾ ആണ് സംഭവം.
01:24 PM (IST) Jun 22
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്
01:18 PM (IST) Jun 22
ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട്. വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും പ്രത്യേക സംഘം അന്വേഷിക്കും. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും.
12:29 PM (IST) Jun 22
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് മന്ത്രി എം ലിജുവും എക്സൈസ് കമ്മീഷണറും തമ്മിൽ കൂടിക്കാഴ്ച. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ ആണ് ചർച്ച നടക്കുന്നത്.
12:07 PM (IST) Jun 22
ഇന്നലെ മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാഴികളുടെ വാർഷിക യോഗത്തിന് പോകാൻ പഞ്ചായത്ത് പ്രസിഡന്റിന് പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.ജിനോക്കി ആദിച്ചനല്ലൂരിൽ നിന്നും പരിപാടി നടക്കുന്ന സ്ഥലം ആയ പോർട്ട് കൊല്ലം വരെയാണ് പ്രസിഡന്റ് സൈക്കിൾ ചവിട്ടിയത്.
11:42 AM (IST) Jun 22
ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും.
11:34 AM (IST) Jun 22
കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനാപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
11:03 AM (IST) Jun 22
പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ മുരളീധരൻ അനുമതി നിഷേധിച്ചു.