കല്ലറ ദുരൂഹത നീങ്ങി, ഉത്തരമില്ലാതെ സിജോ തിരോധാനം; പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വീട്ടിലെത്തിയിരുന്നുവെന്ന് അയൽവാസി

Published : Jun 25, 2026, 11:34 AM IST
vilaghad neighbour

Synopsis

2014 ൽ പിണങ്ങി പോയതിന് ശേഷം സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നാണ് താൻ അവസാനമായി സിജോയെ നേരിൽ കണ്ടത്തെന്ന് അയൽവാസി പറയുന്നു.അതേസമയം, സിജോ തിരോധാനത്തില്‍ സംശയം ജനിപ്പിച്ച കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹത കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിൽ അയൽവാസിയുടെ വെളിപ്പെടുത്തൽ. 2014 ൽ പിണങ്ങി പോയതിന് ശേഷം സിജോ ഒരിക്കൽ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയൽവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നാണ് താൻ അവസാനമായി സിജോയെ നേരിൽ കണ്ടത്തെന്ന് അയൽവാസി പറയുന്നു. പിന്നീട് ഒരിക്കൽ തന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് സിജോ വിളിച്ചിരുന്നതായും എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിജോ തിരോധാനത്തില്‍ സംശയം ജനിപ്പിച്ച കണ്ണൂര്‍ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹത കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു. രണ്ട് മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. എന്നാൽ സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പള്ളിയുടെ പരാതിയിൽ ഇന്നലെ രാവിലെ കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു. ഫോറൻസിക് സംഘം കല്ലറയിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടിണ്ട്. ഡിഎന്‍എ പരിശോധന നടക്കും. സിജോ സ്കറിയയുടെ തിരോധാനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം; അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം, നേരത്തേ ചര്‍ച്ച വേണമായിരുന്നു; അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍