റേഷന്‍ കാര്‍ഡില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ ആദിവാസി യുവതിക്ക് ശകാരം

By Web TeamFirst Published Oct 5, 2020, 10:58 AM IST
Highlights

പട്ടിണി ആണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച  ആദിവാസി യുവതിയെയാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശകാരിച്ചത്.
 

വയനാട്:  വയനാട് ചെതലയത്ത്  റേഷന്‍ കാര്‍ഡിലാത്തതിനാല്‍ പട്ടിണി ആണെന്ന് പരാതി പറഞ്ഞ ആദിവാസി യുവതിക്ക് ഉദ്യോഗസ്ഥരുടെ ശകാരം. പട്ടിണി ആണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച  ആദിവാസി യുവതിയെയാണ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശകാരിച്ചത്. മാധ്യമങ്ങളോട് പ്രതികരിച്ചതെന്തിനാണന്ന് ചോദിച്ചായിരുന്നു ശകാരം. ഇവരുടെ ഭര്‍ത്താവിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്ന് കോളനി സന്ദര്‍ശിച്ച ഭക്ഷ്യ ഭദ്രതാ കമ്മിഷന്‍ അംഗം എം വിജയലക്ഷ്മി അറിയിച്ചു. 

Read More : റേഷൻ കാർഡും ആധാറും ഇല്ല; ആദിവാസി കുടുംബം പട്ടിണിയിൽ

റേഷന്‍ കാര്‍ഡും ആധാറും ഇല്ലാത്തതിനാല്‍ കുടുംബത്തിന് സൗജന്യഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞുള്ള ബിന്ദുവിന്റെ കുടുംബം റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ആനുകൂല്യമൊന്നും ലഭിക്കാതെ കൊവിഡ് കാലത്ത് ദുരിതത്തിലാണ്. അധാര്‍ ഇല്ലാത്തതിനാല്‍ ഇതര ആനൂകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപെടുന്നു.  ട്രൈബല്‍ പ്രമോട്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ കോളനിയിലേക്ക് വരാറേയില്ലെന്ന് കോളനിവാസികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

click me!