ആത്മഹത്യ ഭീഷണി, 3 വയസ്സുള്ള കുഞ്ഞുമായി കാട്ടിൽ കയറിയ യുവാവ് തിരികെയെത്തി; സംഭവം കുടുംബവഴക്കിനെ തുടര്‍ന്ന്

Published : Mar 25, 2023, 08:07 PM ISTUpdated : Apr 05, 2023, 11:10 AM IST
ആത്മഹത്യ ഭീഷണി, 3 വയസ്സുള്ള കുഞ്ഞുമായി കാട്ടിൽ കയറിയ യുവാവ് തിരികെയെത്തി; സംഭവം കുടുംബവഴക്കിനെ തുടര്‍ന്ന്

Synopsis

കുടുംബ വഴക്കിനെ തുടർന്ന് ശ്രീകാന്ത് രണ്ടു കുട്ടികളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

പാലക്കാട്: അട്ടപ്പാടിയിൽ കുട്ടികളുമായി ആത്മഹത്യാ ഭീഷണി മുഴക്കി കാടുകയറിയ യുവാവ് തിരിച്ചെത്തി. അഗളി പോലീസ് വനത്തിൽ തിരച്ചിൽ തുടരവെയാണ് മൂന്നു വയസുള്ള കുഞ്ഞുമായി അട്ടപ്പാടി ചിറ്റൂർ ഊരിലെ ശ്രീകാന്ത് തിരിച്ചെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ശ്രീകാന്ത് രണ്ടു കുട്ടികളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പ്രദേശവാസികൾ 5 വയസുള്ള കുട്ടിയെ സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചിരുന്നു. 

യുവാവും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവങ്ങളൊക്കെ  ഉണ്ടായത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഇയാള്‍ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തുന്നു. ഇവിടെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ആത്മഹത്യ ഭീഷണിക്ക് ശേഷം രണ്ട് കുട്ടികളെയുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വര്‍ക്കറും നാട്ടുകാരും ചേര്‍ന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയെയുമായിട്ടാണ് ശ്രീകാന്ത് കാട്ടിനുള്ളിലേക്ക് കയറിപ്പോയത്. അഗളി ഉച്ചക്ക് അങ്കണവാടിയിലെത്തുമ്പോൾ തന്നെ ശ്രീകാന്ത് മദ്യപിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

5ഉം 3ഉം വയസ്സുള്ള കുട്ടികളുമായി കാടിനകത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി, അന്വേഷണം

 

 
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും