
കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നും വരന്‍റെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണ മാല മോഷ്ടിച്ചു. കോഴിക്കോട് വടകര പുത്തൂരിലാണ് സംഭവം. പടിക്കല്‍ താഴെകുനി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ വരന്‍റെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാല കാണാനില്ലെന്ന് വ്യക്തമായി. അതേസമയം മാലയോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വീട്ടില്‍ എത്തി പരിശോധന നടത്തുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam