
പത്തനംതിട്ട: മഴക്കെടുതിയെ നേരിടുന്നതിലെ സർക്കാർ വീഴ്ചക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ്. ആറന്മുള നീർവിളാകത്താണ് ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. സർക്കാരിന്‍റെ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അലക്സ് എം ജോർജ് പറഞ്ഞു. ക്യാമ്പ് തുടങ്ങിയിട്ട് മൂന്ന് ദിവസമായി. വെള്ളമോ ആഹാരമോ ലഭിക്കുന്നില്ല. ആശ്രയം സന്നദ്ധ സംഘടനകൾ മാത്രമാണ്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല. അടിയന്തരമായി ബോട്ടിൽ സഹായം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള പഞ്ചായത്ത് 19-ാം വാർഡിൽ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വാർഡ് മെമ്പറും പ്രതികരിച്ചു. 100ൽ അധികം വീടുകളിൽ വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലമായിരിക്കുകയാണ് പ്രദേശം. അഞ്ച് ദിവസമായി വൈദ്യുതിയില്ല. കുടിവെള്ളം പോലും കിട്ടുന്നില്ലെന്ന് ബിജെപി അംഗമായ വാർഡ് മെമ്പർ ആർ വസന്ത് പറഞ്ഞു. അതിരൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിലും വീഴ്ചയെന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു.
ഭരണപക്ഷ എംഎൽഎമാർ തന്നെ വിമർശനവുമായി രംഗത്തുവന്നു. പത്തനംതിട്ടയിൽ മുന്നറിയിപ്പ് ഇല്ലാതെ ഡാമുകൾ തുറന്നെന്നും സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നും സിപിഎം ആരോപിച്ചു. സർക്കാർ ഒരു ഏകോപനവും നടത്തിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വിമര്‍ശിച്ചു. സംഭവിച്ചത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും രണ്ട് ഡാമുകളിലെ വെള്ളം മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി തുറന്നുവിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam