കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോ​ഗികൾ വലയുന്നു

Published : May 23, 2026, 11:45 AM ISTUpdated : May 23, 2026, 11:47 AM IST
Kozhikode Medical College

Synopsis

കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള്‍ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്ലെങ്കില്‍ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികള്‍ പറയുന്നത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാനുവൽ പുതുക്കി, ഉദ്യോഗസ്ഥരേ സൂക്ഷിച്ചോ; ഇനി സർക്കാരിൻ്റെ അനുമതി പോലും വേണ്ട, വിജിലൻസ് നേരിട്ടെത്തും
'ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടി സർക്കാരിന് കൈകഴുകാൻ കഴിയില്ല'; ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബിജെപി