'കരുണാകരനും ആന്‍റണിയും ഭരിച്ചപ്പോഴും വവ്വാലുകൾ ഉണ്ടായിരുന്നു', അന്ന് മുരളി പറഞ്ഞത് വീണ്ടും വൈറൽ; ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം

Published : Jun 11, 2026, 10:50 AM IST
Nipah Virus

Synopsis

കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ 'എരണംകെട്ട ഭരണ'വുമായി ബന്ധിപ്പിച്ച് 2021ൽ കെ മുരളീധരൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. സിപിഎം ഹാൻഡിലുകൾ ഈ വീഡിയോ പങ്കുവെച്ച്, മുരളീധരന് ഇപ്പോഴും ഇതേ അഭിപ്രായമാണോ എന്ന് ചോദ്യം ഉയർത്തുകയാണ്.

തിരുവനന്തപുരം: കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ കുറിച്ചുള്ള ആരോഗ്യ മന്ത്രി കെ മുരളീധരന്‍റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിപിഎം ഹാൻഡിലുകളാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞു.

"ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം," അന്ന് മുരളീധരന്‍ ചോദിച്ചു. ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള ആരോപണം: എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി
ഇൻഫോപാ‍ർക്കിലേക്ക് മെട്രോ; അടുത്ത വർഷം ഈ സമയം പണികൾ തീർ‌ക്കാൻ കെഎംആർഎൽ, ഓ​ഗസ്റ്റിൽ ഉദ്ഘാടനം