
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിന്‍റെ അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഖ്യപ്രതി സുബിനെ പൂട്ടാൻ പൊലീസ് കാപ്പ നടപടികൾ വേഗത്തിലാക്കി. ജയിലിൽ തന്നെ കിടത്താൻ നടപടിയായി. കാപ്പാ ശുപാർശ എസ്പി കളക്ടർക്ക് കൈമാറി.
കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്പായിലെ അതിക്രമം. സ്പാ ബലാൽസംഗ കേസിലെ മുഖ്യപ്രതിയാണ് ഇപ്പോൾ റിമാൻഡിൽ ഉള്ള കൊടും ക്രിമിനൽ 'മരണ സുബിൻ' എന്ന് വിളിക്കപ്പെടുന്ന സുബിൻ.
സ്പാ ബലാത്സംഗ കേസിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും മൂന്ന് പ്രതികൾ കാണാമറയത്താണ്. കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന. ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും നേരത്തെ പിടികൂടിയിരുന്നു.
ഗുണ്ടാപിരിവ് നൽകാത്തതിനാണ് സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാകളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം. തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധന നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam