തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അഭിമാനാർഹമായ നേട്ടം; ആഭ്യന്തര ചരക്ക് നീക്കത്തിൽ വൻ വളർച്ച

Published : Nov 03, 2026, 09:39 PM IST
trivandrum airport

Synopsis

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിൽ ആഭ്യന്തര ചരക്ക് നീക്കത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. മൊബൈൽ ഫോണുകൾ, ലെൻസുകൾ, കൊറിയർ എന്നിവയുടെ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ. വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ ഈ മേഖലയിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്. ഒക്ടോബറിൽ 444 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് കൈകാര്യം ചെയ്തത്. 2026 ജൂണിൽ രേഖപ്പെടുത്തിയ 406 മെട്രിക് ടൺ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടം. ഇതിനെ അപേക്ഷിച്ച് 9.4 ശതമാനം വർധനവാണ് ഒക്ടോബറിൽ കൈവരിച്ചത്. മുൻ റെക്കോർഡിനേക്കാൾ 38 മെട്രിക് ടൺ അധികം ചരക്ക് ഈ മാസം കൈകാര്യം ചെയ്തു.

കേരളത്തിൽ നിന്നുള്ള വിമാന ചരക്ക് സേവനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയും വിമാനത്താവളത്തിന്റെ ആഭ്യന്തര ചരക്ക് ശൃംഖലയിൽ ബിസിനസ് സ്ഥാപനങ്ങൾ, കൊറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുടെ വർധിച്ച പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളം നിർണായക പങ്കുവഹിക്കുന്നെന്ന് അധികൃതർ പറയുന്നു. മൊബൈൽ ഫോണുകൾ, ലെൻസുകൾ, കൊറിയർ ചരക്കുകൾ വളർച്ചയ്ക്ക് കരുത്തേകി.ചരക്ക് നീക്കത്തിലെ വർധനവിന് പ്രധാന സംഭാവന നൽകിയത് മൊബൈൽ ഫോണുകളാണ്. ഡൽഹിയിൽ നിന്നുള്ള മൊബൈൽ ഫോൺ വരവിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. മുംബൈയിൽ നിന്നുള്ള ഒപ്റ്റിക്കൽ ലെൻസുകളുടെ വരവിലും വർധനവുണ്ടായി. കൊറിയർ, കൺസോളിഡേറ്റഡ് കാർഗോ പ്രവർത്തനങ്ങളിലും പുരോഗതിയുണ്ടായി. നേരത്തെ കൊച്ചി വഴി കൈകാര്യം ചെയ്തിരുന്ന ഔട്ട്ബൗണ്ട് കൺസോളിഡേറ്റഡ് കാർഗോ സേവന ദാതാക്കളിൽ ചിലർ തിരുവനന്തപുരത്തു നിന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇൻബൗണ്ട് കൺസോളിഡേറ്റഡ് കാർഗോയുടെ അളവിലും വർധന രേഖപ്പെടുത്തി.

പോസ്റ്റ് ഓഫീസ് മെയിൽ വിഭാഗത്തിലും ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ചരക്കുനീക്കങ്ങളിൽ വളർച്ചയുണ്ടായിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആഭ്യന്തര ചരക്കുനീക്കത്തിലെ പ്രധാന അഞ്ച് നഗരങ്ങൾ. രാജ്യത്തെ പ്രധാന വാണിജ്യ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായുള്ള വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ചരക്ക് കണക്റ്റിവിറ്റിയാണ് ഇത് വ്യക്തമാക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ആരംഭിച്ചത് മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണം വിവിധ ഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ചുള്ള ചരക്കുനീക്കം കൂടുതൽ ശക്തിപ്പെടുത്തും. ആഭ്യന്തര വിമാന ചരക്കുനീക്കത്തിന് അധിക ആവശ്യകത സൃഷ്ടിക്കുന്നതിനും തിരുവനന്തപുരത്തെ വളർന്നുവരുന്ന സംയോജിത ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്തുന്നതിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂണിഫോം ധരിച്ച് സ്കൂളിലേക്ക്, വസ്ത്രം മാറി നടന്ന് പോയി, മണ്ണൂത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു