പാലക്കാട്: പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതർക്ക് സമ്പൂർണ വിജയം. നഗരസഭ ആര് ഭരിക്കുമെന്ന് ഇക്കുറി കോൺഗ്രസ് വിമതർ തീരുമാനിക്കും. വീഫോർ പട്ടാമ്പി എന്ന പേരില്‍ ആറ് സീറ്റില്‍ മത്സരിച്ച വിമതര്‍ എല്ലാവരും വിജയിച്ചത്. അട്ടിമറി ലക്ഷ്യമിട്ട് വിമതർക്ക് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. 

Also Read: തൃശൂരില്‍ ബിജെപിക്ക് ഞെട്ടല്‍; മേയര്‍ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു

മൃഗീയ ഭൂരിപക്ഷത്തിന് ഭരിച്ച പട്ടാമ്പി നഗരസഭയിൽ ഇക്കുറി യുഡിഎഫിന് കാര്യങ്ങൾ എളുപ്പമല്ല. കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്ന ടി പി ഷാജിയുടെ നേതൃത്വത്തിൽ 6 വാർഡുകളിൽ മത്സരിച്ച കോൺഗ്രസ് വിമതര്‍ എല്ലാം വിജയിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഷാജിയും കൂട്ടരും വീഫോർ പട്ടാമ്പി എന്ന കൂട്ടായ്മ ഉണ്ടാക്കിയത്. അവസരം മുതലാക്കാൻ സിപിഎം ഈ ആറിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയതുമില്ല. വിമതർക്ക് പിന്തുണയും നൽകുന്നു. 28 സീറ്റുള്ള നഗരസഭയിൽ 19 സീറ്റുകളായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. എല്‍ഡിഎഫ് ആറും ബിജെപി മൂന്നും സീറ്റും നേടിയിരുന്നു.

തത്സമയസംപ്രേഷണം: