ഒഴുക്കിൽപെട്ട് മൂന്ന് മരണം; രണ്ട് വിദ്യാര്‍ത്ഥികളും മധ്യവയസ്കനും മരിച്ചു

Published : Jun 23, 2025, 12:33 AM IST
Dam

Synopsis

അഗ്നിരക്ഷാ സേന രണ്ട് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് ചെക്ക്ഡാമുകളിൽ ഒഴുക്കിൽപെട്ട് മൂന്ന് മരണം. മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ രണ്ട് വിദ്യാർത്ഥികളും മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമിൽ മധ്യവയസ്കനായ ഒരാളുമാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. ചിറ്റൂർ കമ്പാലത്തറ ഡാമിൽ പ്ലസ്ടു ക്ലാസിൽ ഒരുമിച്ച് പഠിച്ച എട്ടംഗ സംഘം വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

പുതുനഗരം കുളത്തുമേട് സ്വദേശി കാർത്തിക്ക്, ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന രണ്ട് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു ആണ് മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമിൽ ഒഴുക്കിൽപെട്ട് മരിച്ചത്. മരം മുറി ജോലിക്കു ശേഷം രാവിലെ 11 ഓടെ കൈകാൽ കഴുകാനായി ഇറങ്ങിയപ്പോൾ കാൽ തെന്നി ചെക്ക് ഡാമിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പികെ ശശിക്കെതിരെ സിപിഎം നിയമനടപടിക്ക്; സ്വയം നശിക്കുക എന്ന വാശിയിൽ പാർട്ടിയിലെ ഒരാൾ പോയാൽ ഒന്നും ചെയ്യാനാകില്ലെന്ന് ഇഎൻ സുരേഷ് ബാബു
മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഒൻപതാണ്ട്, സിബിഐ കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി വീണ്ടും കുടുംബം