
കൊല്ലം: കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട്ടുകാരായ മൂന്ന് യുവതികൾ പിടിയിൽ. ബസിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ സ്വർണമാലയാണ് മധുര സ്വദേശികളായ വള്ളി, ശിങ്കാരി,
മരിയ എന്നിവർ ചേർന്ന് മോഷ്ടിച്ചത്. വയോധിക ബഹളം വെച്ചതോടെ യുവതികൾ ബസിൽ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കൊട്ടിയത്തെ ഗതാഗത കുരുക്കിൽപ്പെട്ട മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.