Thrikkakara by election : ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ജനക്ഷേമ മുന്നണി

Published : May 22, 2022, 03:32 PM ISTUpdated : May 22, 2022, 04:16 PM IST
Thrikkakara by election : ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ജനക്ഷേമ മുന്നണി

Synopsis

വിവേകപൂർവം വോട്ട് ചെയ്യാൻ അണികൾക്ക് ആഹ്വാനം; സമ്മർദങ്ങൾക്ക് വഴങ്ങാതെ വോട്ട് ചെയ്യണമെന്ന് സാബു ജേക്കബ്; സ്വാഗതം ചെയ്ത് എൽഡിഎഫ്

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ്  ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ വോട്ട് ചെയ്യണം. നേതാക്കൾ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിർദേശിച്ചു. 

സഖ്യത്തിന്റെ രാഷ്രീയ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഇനി അത്തരം വിഷയങ്ങൾ പറഞ്ഞ് ആശയ കുഴപ്പം ഉണ്ടാക്കുന്നില്ല. തൃക്കാക്കരയിൽ എല്ലാ മുന്നണികളും വോട്ട് ആഭ്യർത്ഥിച്ചിട്ടുണ്ട്. ആരോടും പ്രത്യേകം എതിർപ്പോ അടുപ്പമോ ഇല്ലെന്നും സാബു വ്യക്തമാക്കി. എൽഡിഎഫിനോടുള്ള നിലപാട് മയപ്പെടുത്തിയോ എന്ന ചോദ്യത്തിന് നേരത്തെ എടുത്ത നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും എതിരെ മത്സരിച്ച ട്വന്റി 20 പതിമൂവായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഇക്കുറി ആം ആദ്‍മി പാർട്ടിയുമായി ചേർന്ന് ജനക്ഷേമ മുന്നണി രൂപീകരിച്ചിട്ടുള്ള ട്വന്റി 20 മണ്ഡലത്തിലെ 10 ശതമാനം വോട്ടാണ് അവകാശപ്പെടുന്നത്. മണ്ഡലത്തിൽ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഈ വോട്ട് വിഹിതം മൂന്ന് മുന്നണികളും മനക്കണ്ണിൽ കാണുന്നുണ്ടായിരുന്നു. സ്വാഭാവികമായും ആർക്കും പരസ്യ പിന്തുണ ഇല്ല എന്ന പ്രഖ്യാപനം വരുമ്പോൾ അത് മുന്നണികൾക്കും ആശ്വാസമാണ്.

അതേസമയം തൃക്കാക്കരയിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മൂന്ന് മുന്നണികളും. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി എത്തും. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നേതൃത്വത്തിൽ വോട്ടുറപ്പിക്കുകയാണ് യുഡിഎഫ്. മഹാസമ്പർക്കം സംഘടിപ്പിച്ച് വീട് കയറിയിറങ്ങുകയാണ്  എൻഡിഎ സഖ്യം .

സ്വാഗതം ചെയ്ത് എൽഡിഎഫ്

തൃക്കാക്കരയിൽ ആർക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എൻഡ‍ിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Thrikkakara by election : ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എൽഡിഎഫ്
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്