തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടില്ലെന്ന് ഇ.പി.ജയരാജൻ
കൊച്ചി: തൃക്കാക്കരയിൽ ആർക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എൻഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
