തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി; ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു

Published : Mar 06, 2026, 08:16 PM IST
Adv MS Anil Kumar

Synopsis

തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം എസ് അനിൽ കുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടുവെന്നും തൃശൂരിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്നും അനിൽ കുമാർ പറഞ്ഞു.

തൃശൂർ : തൃശൂരിൽ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽ കുമാറാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഷാൾ അണിയിച്ച് അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെഎസ്‌യുവിലൂടെയാണ് അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ തലങ്ങളിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനിൽകുമാർ. തൃശൂർ ജില്ലയിൽ ബി ജെ പിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനിൽ കുമാർ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം: അടച്ചിട്ട വീടുകളിലെ ജനാലകളും മേൽക്കൂരയും പൂർണമായും തകർന്നു, മറ്റുചില വീടുകളുടെ ഭാഗങ്ങൾ വിണ്ടുകീറി; ഞെട്ടലിൽ നാട്ടുകാർ
വെടിക്കെട്ട് പുരയിലെ സ്ഫോടനം: എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്; മൃതശരീരങ്ങളുടെ ഡി എൻ എ സാമ്പിൾ നാളെ തന്നെ ശേഖരിക്കുമെന്നും വീണ ജോർജ്