
തിരുവനന്തപുരം : തൃശൂർ പൂരപ്പറമ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത-ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന നിർദ്ദേശത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മതാചാരങ്ങളുടെ കാര്യത്തിൽ തടസമുണ്ടാകരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മത-ജാതി ചിഹ്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, മന്ത്രി വി.എൻ. വാസവൻ പറഞ്ഞതിനോട് യോജിക്കുന്നു. സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്നും ടിവിയിലുമാണ് കണ്ടിട്ടുള്ളത്. കേന്ദ്രമന്ത്രിയായി തൃശൂരിൻ്റെ എം.പിയായി പൂരം കാണുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam