
തിരുവനന്തപുരം: എഴുത്തുകാരനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ ടിഎന്‍ജി പുരസ്കാരം നാളെ വയനാട് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. റവന്യു മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചൂരൽമല -മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട നാട്ടുകാർക്കുമാണ് ഈ വര്‍ഷത്തെ ടി എൻ ജി പുരസ്കാരങ്ങൾ നൽകുന്നത്.
ടി സിദ്ദിഖ് എംഎൽഎ, എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ,ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായെത്തും. നാളെ വൈകിട്ട് മൂന്നിന് മേപ്പാടി എം എസ് എ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്.സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോട കരുണയും കാണിക്കുന്നവർക്കാണ് എല്ലാ തവണയും എന്നപോലെ ഇത്തവണയും പുരസ്കാരം സമ്മാനിക്കുന്നത്. ആറ് വ്യക്തികൾക്കും നാല് സംഘടനകൾക്കുമാണ് പുരസ്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam