തിരുവനന്തപുരത്ത് മഴ കനത്തു, മലയോരമേഖലയിൽ ശക്തം, വാഹനങ്ങൾക്ക് മുകളിൽ മരം വീണ് അപകടം; 5 ദിനം മഴ മുന്നറിയിപ്പ്

Published : Apr 09, 2023, 05:31 PM ISTUpdated : Apr 09, 2023, 11:30 PM IST
തിരുവനന്തപുരത്ത് മഴ കനത്തു, മലയോരമേഖലയിൽ ശക്തം, വാഹനങ്ങൾക്ക് മുകളിൽ മരം വീണ് അപകടം; 5 ദിനം മഴ മുന്നറിയിപ്പ്

Synopsis

ഏപ്രിൽ 09, 10 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രിൽ 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനത്തു. തിരുവനന്തപുരത്തിന്‍റെ മലയോരമേഖലയിലാണ് മഴ കനത്തത്. ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ നെടുമങ്ങാട് ചുളളിമാനൂരിൽ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മരം വീണ് ഒരു കാറിനും 2 ഇരുചക്ര വാഹനങ്ങൾക്കുമാണ് കേടുപാട് ഉണ്ടായത്. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചുള്ളിമാനൂർ ജംഗ്ഷനിൽ റോഡ് സൈഡിൽ നിന്ന മരം ഒടിഞ്ഞ് വീണത്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾക്കും, കാറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. കനത്ത മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി പോസ്റ്റുകളും തകർന്ന് നാശം സംഭവിച്ചിട്ടുണ്ട്. മഴക്കൊപ്പം കനത്ത ഇടിയും മിന്നലുമുണ്ട്. 

അതേസമയം കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഏപ്രിൽ 09, 10 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രിൽ 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അറിയിപ്പ് ഇപ്രകാരം

2023 ഏപ്രിൽ 09, 10 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രിൽ 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ബിവറേജിന് മുന്നിലെ കൊലപാതക കേസിലെ പ്രതി ടിപ്പർ ഇടിച്ച് മരിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ