ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും ഇപ്പോൾ നല്ല നടപ്പിൽ ആണെന്നും പൊലീസ് അറിയിച്ചു
തിരുവനന്തപുരം: കൊല കേസിലെ പ്രതി വാഹന അപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. പെരുങ്കടവിള തെള്ളുക്കുഴി എന്ന സ്ഥലത്ത് ടിപ്പർ ഇടിച്ചാണ് മരണമടയുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജിന് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് രഞ്ജിത്ത്. ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും ഇപ്പോൾ നല്ല നടപ്പിൽ ആണെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഇടുക്കിയിൽ നിന്നുള്ള മറ്റൊരു വാർത്ത വെണ്മണിയിൽ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു എന്നതാണ്. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തിൽ ശ്രീധരന്റെ മകളുടെ ഭർത്താവ് അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് അലക്സിന്റെ ഭാര്യ കുടുംബ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ഇസ്റ്റർ പ്രമാണിച്ച് കുടുബക്കാരെല്ലാരും തെക്കൻ തോണിയിലെ ശ്രീധരന്‍റെ ഭാര്യയുടെ സഹോദരന്റെ വീട്ടിൽ ഒത്ത് ചേർന്നിരുന്നു. ഇതിനിടെ ഇവിടേക്ക് എത്തിയ അലക്സ് കുടുബാഗങ്ങളുമായി വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ കുത്തുകയുമായിരുന്നു എന്ന് ശ്രീധരന്റെ ഭാര്യയും അമ്മയും പറയുന്നു. പരിക്കേറ്റ ശ്രീധരനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യ മരിച്ചു. കൊലപാതകം നടത്തിയ ശേഷം ഓടി രക്ഷപെട്ട അലക്സിനെ വെൺമണിയിൽ നിന്നും കഞ്ഞിക്കുഴി സി ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍
