Daily brief; ഗാസയിൽ സമാധാനം പുലരാൻ വഴി തെളിയുന്നു, നിയമസഭയിലെ സംഘർഷത്തിൽ 3 കോൺഗ്രസ് എംഎൽഎ മാർക്ക് സസ്പെൻഷൻ

Published : Oct 09, 2025, 08:28 PM IST
ceasefire announcement

Synopsis

ജാനകി സ്റ്റേറ്റ് ഓഫ് കേരളക്ക് പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി സെൻസർ ബോർഡിന്റെ കടുംവെട്ട് കത്രികയ്ക്ക് മുന്നിൽ. ഗൗരവ സാഹിത്യത്തിന് ലോകത്തിന്‍റെ ആദരം. അറിയാം ഇന്നത്തെ വാർത്തകൾ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ സർക്കാരിന്റെ തീരുമാനം കാത്ത് ലോകം. സമാധാന കരാർ ഒപ്പുവെയ്ക്കുന്നതിനു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് എത്തുമോ എന്നതും ആകാംക്ഷ. ഔദ്യോഗിക കരാർ ഒപ്പുവെയ്ക്കാൻ സമ്പൂർണ യുധ വിരാമം ഹമാസ് തേടിയെക്കും. ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം സമാധാന ധാരണയെ സ്വാഗതം ചെയ്യുകയാണ്.

ഗാസ സമാധാനത്തിലേക്ക്. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാൻ ഇസ്രയേലും ഹമാസും തമ്മിൽ ധാരണ.

 

സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിലെ സംഘർഷത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎ മാർക്ക് സസ്പെൻഷൻ. ചീഫ് മാർഷലിനെ മർദ്ദിച്ചതിലാണ് റോജി എം ജോൺ, എം വിൻസെന്‍റ് , സനീഷ് കുമാർ ജോസഫ് എന്നിവർക്കെതിരെ നടപടി. അയ്യപ്പന്‍റെ മുതൽ കട്ടവർക്കെതിരായ പോരാട്ടത്തിനുള്ള അംഗീകാരമായി നടപടിയെ കാണുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.

സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ സംഘർഷം. മൂന്ന് കോൺഗ്രസ് എംഎൽഎമാർക്ക് സസ്പെൻഷൻ

 

ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്. തമിഴ്നാട്,കർണാടക, തെലങ്കാന,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാൽ പറഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസി സംഗമം നടത്തിയത്. കെ സി വേണുഗോപാൽ പ്രസംഗം തുടങ്ങിയത് സ്വാമിയേ ശരണമയ്യപ്പ വിളികളോടെയായിരുന്നു.

ശബരിമല സമരം സഭയ്ക്ക് പുറത്തും ശക്തമാക്കി പ്രതിപക്ഷം. പത്തനംതിട്ടയിൽ യുഡിഎഫിന്റെ വിശ്വാസ സംഗമം

 

പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് ഡിവൈഎഫ്ഐ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ.പനയൂർ സ്വദേശി വിനേഷിനെയാണ് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷിനെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ.

പാലക്കാട് ഡിവൈഎഫ്ഐക്കുള്ളിലെ പോരിൽ ക്രൂര മർദനമേറ്റ പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ.

 

സംസ്ഥാനം കനത്ത സാന്പത്തിക ബുദ്ധിമുട്ടിലെന്ന് സിഎജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കൂടി കൂട്ടുന്പോള്‍ കേരളത്തിന്‍റെ കടം ജിഎസ്ഡിപിയുടെ 37.84 ശതമാനമെന്നാണ് നിയമസഭയിൽ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേ സമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാന്പത്തിക വര്‍ഷം കേന്ദ്രത്തിൽ നിന്നുള്ള ധന സഹായം പകുതിയിലധികം കുറഞ്ഞെന്നും സിഎജി പറയുന്നു

സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്

 

ജാനകി സ്റ്റേറ്റ് ഓഫ് കേരളക്ക് പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി സെൻസർ ബോർഡിന്റെ കടുംവെട്ട് കത്രികയ്ക്ക് മുന്നിൽ നിൽക്കുന്നു. ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുബി തോമസ് നിർമ്മിച്ച ചെയിൻ നിഘം പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്ന ഹാൾ എന്ന ചിത്രത്തിനാണ് 19 ഇടങ്ങളിൽ വെട്ട് നിർദ്ദേശിച്ചിരിക്കുന്നത്. HAAL കഴിഞ്ഞമാസം ഒമ്പതാം തീയതി സെൻസറിങ്ങിന് അയച്ച സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അത് കിട്ടണമെങ്കിൽ സിനിമയിലെ രംഗങ്ങളിൽ പത്തൊമ്പത് ഇടങ്ങളിൽ വെട്ടും നിർദേശിച്ചു. ഒരു മണിക്കൂർ 56 സെക്കൻഡ് കഴിയുമ്പോൾ വരുന്ന ബീഫ് ബിരിയാണി കഴിക്കുന്ന രംഗം പൂർണമായും ഒഴിവാക്കണം എന്നാണ് വിചിത്ര നിർദ്ദേശം. , ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട്, ആഭ്യന്തര ശത്രുക്കൾ, ഗണപതി വട്ടം തുടങ്ങിയ പരാമർശങ്ങൾ അടക്കം 19 ഇടങ്ങളിലാണ് വെട്ട് നിർദ്ദേശിച്ചിരിക്കുന്നത്. ക്രിസ്ത്യൻ മതവികാരം പരിഗണിച്ച് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഹോളി ഏഞ്ചൽസ് കോളേജ് ഓഫ് നഴ്സിംഗ് എന്ന പേര് മാറ്റണം, താമരശ്ശേരി ബിഷപ്പിന്റെ പേര് ഉപയോഗിച്ച സ്ഥലങ്ങളിൽ ബിഷപ്പിന്റെ അനുവാദക്കത്ത് ഹാജരാക്കണം, തുടങ്ങിയ നിർദേശങ്ങളും ഉണ്ട്.

ഷെയിൻ നിഗം ചിത്രം ഹാലിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്

 

ഗൗരവ സാഹിത്യത്തിന് ലോകത്തിന്‍റെ ആദരം. 2015 മുതൽ നൊബേലിനായി സാധ്യത കൽപ്പിച്ചിരുന്ന ലാസ്ലോ ക്രാസ്നഹോര്‍കയെ തേടി പുരസ്കാരമെത്തുന്നത് 71ആം വയസിലാണ്. കാലത്തേയും അതിര്‍ത്തികളേയും ഭേദിക്കുംവിധം എഴുത്തില്‍ രാഷ്ട്രീയം പ്രതിഫലിക്കണമെന്ന് ചിന്താഗതിക്ക് ഉടമയായിരുന്നു ലാസ്ലോ. 1985ല്‍ ആദ്യ നോവലായ സതന്താങ്കോയിലൂടെ വരവറിയിച്ചു. ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വാര്‍ ആന്‍ഡ് വാര്‍, സീബോ ദെയര്‍ ബിലോ, ദ് ലാസ്റ്റ് വുള്‍ഫ് ആന്‍ഡ് ഹെര്‍മര്‍ തുടങ്ങിയ കൃതികളിലൂടെ തന്‍റേതായ ഇരിപ്പിടം തീര്‍ത്തു. മനസിലാക്കാന്‍ പ്രയാസമുളള ശൈലീയിലാണ് എഴുത്തെങ്കിലും മനുഷ്യവസ്ഥയുടെ ദുരന്തങ്ങള്‍ ഗൗരവം ചോരാതെ പകര്‍ത്തിയെഴുതാന്‍ ലാസ്ലോയ്ക്ക് കഴിഞ്ഞു. കമ്യൂണിസം പിന്‍പറ്റിയ രാഷ്ട്രീയധാരയുടെ തിരയിളക്കങ്ങള്‍ മിക്ക കൃതികളിലും കാണാം. എഴുത്തിനായി പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ആഴത്തില്‍ എഴുതി പ്രതിഫലിപ്പിക്കുന്നതിലും ലാസ്ലോ വേറിട്ടുനിന്നു. തിരക്കഥാകൃത്ത് കൂടിയായ ലാസ്ലോ 2015ല്‍ മാന്‍ ബുക്കര്‍ പ്രൈസും നേടിയിരുന്നു. നിയമബിരുദത്തിനൊപ്പം ഹംഗേറിയില്‍ ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യവും ലാസ്ലോയ്ക്കുണ്ട്. ലാസ്ലോയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിക്കുന്പോള്‍ ആദരികപ്പെടുന്നത് ആധുനിക യൂറോപ്യന്‍ സാഹിത്യം കൂടിയാണ്.

സാഹിത്യ നൊബേൽ ഹംഗേറിയൻ സാഹിത്യകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക്.

 

മുഖ്യമന്ത്രിയുടെ ദേഹനിന്ദ പ്രയോഗത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ ഭിന്നശേഷിക്കാർക്കെതിരെ അധിക്ഷേപ പരാമർശവുമായി ആലപ്പുഴ എം എൽ എ പി.പി. ചിത്തരഞ്ജൻ. സഭക്കകത്തെ സഭ്യേതര പരാമർശം വിലക്കാത്ത സ്പീക്കറോട് പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി ആരുടേയും പേര് പറഞ്ഞില്ലല്ലോ എന്നാണ് മന്ത്രി എം.ബി. രാജേഷിന്റെ ന്യായീകരണം.

ഭിന്നശേഷിക്കാർക്കെതിരെ അധിക്ഷേപ പരാമർശവുമായി ആലപ്പുഴ എം എൽ എ പി.പി. ചിത്തരഞ്ജൻ

 

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. രണ്ട് ഫയർ യൂണിറ്റ് സ്ഥലത്ത് തീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു.

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. അപകടം ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ.

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. സ്വർണം പവന് 91,040 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയിൽ എത്തി. ഒരു പവന് ഇന്ന് കൂടിയത് 160 രൂപ.

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

 

വ്യാപാര രംഗത്തെ സഹകരണം ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യയും ബ്രിട്ടനും. ജൂലൈയിൽ ഒപ്പുവച്ച വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും നേട്ടമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറുമായുള്ള ചർച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 9 ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസുകൾ സ്ഥാപിക്കാനും ധാരണയായി. ഗാസയിലെ സമാധാന ഉടന്പടി ചർച്ചയായെന്നും ഇരുനേതാക്കളും അറിയിച്ചു. വ്യാപാര രംഗത്തെ സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാർ നേട്ടമെന്ന് മോദി 9 ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുറക്കും.

വ്യാപാര രംഗത്തെ സഹകരണം ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യയും ബ്രിട്ടനും

 

ബീഹാറിലെ തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും സംശയം ഉന്നയിച്ച് സുപ്രീംകോടതി. ഒരു വീട്ടിൽ തന്നെ അൻപത് വോട്ടുകൾ ഉള്ളത് സംശയകരമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പട്ടിക സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. വോട്ടർപട്ടികയിൽ നിന്ന ്ഒഴിവാക്കിയവർക്ക് അപ്പീൽ നൽകാൻ നിയമസഹായത്തിന് കോടതി നിർദ്ദേശം നൽകി

ബീഹാറിലെ തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും സംശയം ഉന്നയിച്ച് സുപ്രീംകോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്