സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘർഷമാകും ചർച്ചാ വിഷയം.

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇന്നുണ്ടായ സംഘർഷമാകും ചർച്ചാ വിഷയം.

തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിന് എതിരെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർ എ എൻ ഷംസീറിന്‍റെ ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കയ്യാങ്കളിയില്‍ നാല് എംഎല്‍എമാര്‍ക്ക് പരിക്കേറ്റു. സനീഷ് കുമാർ എഎൽഎ, എകെ എം അഷ്റഫ്, ടിവി ഇബ്രാഹിം, കെകെ രമ എന്നിവർക്കാണ് പരിക്കേറ്റത്.