
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
കോൺഗ്രസ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെ. പാർലമെൻറിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ ആഗ്രഹ പൂർത്തീകരണമാണ്.
3- കോഴിക്കോട്ട് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും, പരാതി
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി ഡി ഇ ക്ക് പരാതി നൽകി.
4- മോശം കാലത്ത് കൂടെ നിന്നത് ധോണി മാത്രം; 'തല'യുടെ പിന്തുണയെ കുറിച്ച് മനസുതുറന്ന് വിരാട് കോലി
പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന ഒരേയൊരാൾ എം എസ് ധോണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. കളിക്കളത്തിനകത്തും പുറത്തും ധോണി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. ഐപിഎല്‍ 2023 സീസണിന് മുന്നോടിയായാണ് കോലിയുടെ വാക്കുകള്‍.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതിപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
6- 2021 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് അവാർഡ്
സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ, മികച്ച എഡിറ്റർ, മികച്ച ക്യാമറാമാൻ എന്നീ അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കോവിൻ ആപ്പിലെ തട്ടിപ്പിനേ കുറിച്ചുള്ള വാർത്തയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ശ്യാം കുമാറിന് മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം ലഭിച്ചു. കൃഷ്ണപ്രസാദ് ആണ് മികച്ച ക്യാമറാമാൻ.
കെ പി സിസി അംഗങ്ങളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല .പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല .തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
9- കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു
ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്.
10- മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം
മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. സിബിന്‍ ജോണ്‍സണാണ് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ അഡീ.മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ആറന്മുള സ്വദേശി സിബിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam