മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്

കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ ( 11 ) ആണ് മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം ഉണ്ടായത്. ആദിൽ കുഴഞ്ഞ് വീ ണതിന് പിന്നാലെ ഉടൻ തന്നെ ചക്കരക്കൽ സി എച് സി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൗവ്വഞ്ചേരി യു പി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കുഴഞ്ഞ് വീണ് മരിച്ച ആദിൽ. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം താമസിക്കുന്ന ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ് ആദിൽ. അൻഹ , ഹംദ മുഹമ്മദ് എന്നിവരാണ് ആദിലിന്‍റെ സഹോദരങ്ങൾ.

പൂർവ്വ വിദ്യാർഥിയുടെ വൈരാഗ്യം, കൊടുംക്രൂരത; കോളേജിലെത്തി പ്രിൻസിപ്പാളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

അതേസമയം പാലക്കാട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വീടിന് മുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു എന്നതാണ്. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിന്‍റെ മകൻ ആലിഫ് ( 10 ) ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആലിഫ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു കുട്ടി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കയറിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്. കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിലാണ് ആലിഫിനെ കണ്ടത് എന്നാണ് വിവരം. ഉടൻ തന്നെ മകനെ രക്ഷിക്കാൻ അമ്മ ശ്രമിക്കുകയായിരുന്നു. നാട്ടുകാരടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറിൽ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം