നായാട്ട് തുടങ്ങിയെന്ന് സ്വപ്ന, ലൈംഗികപീഡന വെളിപ്പെടുത്തൽ, കൈവെട്ട് പ്രതിയുടെ വിവരത്തിന് 10 ലക്ഷം-10 വാര്‍ത്ത

Published : Mar 11, 2023, 07:16 PM IST
നായാട്ട് തുടങ്ങിയെന്ന് സ്വപ്ന, ലൈംഗികപീഡന വെളിപ്പെടുത്തൽ, കൈവെട്ട്  പ്രതിയുടെ വിവരത്തിന് 10 ലക്ഷം-10 വാര്‍ത്ത

Synopsis

നായാട്ട് തുടങ്ങിയെന്ന് സ്വപ്ന, ലൈംഗികപീഡന വെളിപ്പെടുത്തൽ, കൈവെട്ട്  പ്രതിയുടെ വിവരത്തിന് 10 ലക്ഷം-10 വാര്‍ത്ത

1- 'നായാട്ട് തുടങ്ങി സഖാക്കളെ' തന്‍റെ പരാതിയിൽ കർണാടക പോലീസ് നടപടി തുടങ്ങിയെന്ന് സ്വപ്നസുരേഷ്

30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ്.നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്.

2-'ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ': ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ..

കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ. ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

3- തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പരിതോഷികം, പ്രഖ്യാപിച്ച് എൻഐഎ

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്.

4-'കരാറിൽ വലിയ അഴിമതി'; ബ്രഹ്മപുരത്തെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് പ്രകാശ് ജാവദേക്കർ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിലുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു

5- 'ആയിരംവട്ടം വേണ്ട, ഒരു വട്ടമെങ്കിലും സ്വപ്നക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമോ'? ചോദ്യവുമായി കെ. സുധാകരന്‍

സ്വപ്‌ന സുരേഷിനെതിരേ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

6-'എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല'; അദ്ദേഹത്തിന് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്‍

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്.

7- ആദ്യം കാറിലിടിച്ചു, പിന്നാലെ പള്ളിക്കമാനവും തകർത്തു; പത്തനംതിട്ടയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു കാറിനെ ബസ് മറികടക്കുന്നു.

8- സാനിയ മിര്‍സയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ എന്നും അഭിമാനമെന്ന് ഇതിഹാസം

വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചോദനകരമായ വാക്കുകള്‍ക്ക് പ്രധാനമന്ത്രിക്ക് സാനിയ മിര്‍സ നന്ദി അറിയിച്ചു.

9- രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആ​ഗ്രഹങ്ങൾ ഓരോന്നായി ‌നിറവേറ്റുകയാണ് റോബിൻ. ഇപ്പോഴിതാ താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.ഇൻസ്റ്റാ​ഗ്രാമിലൂടെ ആണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടിരിക്കുന്നത്.

10- പിഞ്ചുകുഞ്ഞിന് ചെറിയ മുറിവേറ്റു, മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി ജർമനി; കാത്തിരുന്ന് ഇന്ത്യന്‍ ദമ്പതികള്‍

ജർമ്മനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിന്‍റെ ഇടപെടൽ തേടുന്ന കുടുംബമുണ്ട് മുംബൈയിൽ. കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജർമ്മൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും