Wild Elephant Attack: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

Published : Dec 14, 2021, 12:06 PM IST
Wild Elephant Attack: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

Synopsis

കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ് ഇയാൾക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 
 

തൃശ്ശൂർ: ചാവക്കാട് -  തിരുവത്ര ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം വെളിയങ്കോട് ചാടീരകത്ത് സ്വദേശി ഹംസു ആണ് മരിച്ചത്. 42 വയസ്സായിരുന്നു.

 

തൃശൂർ: ചൂണ്ടലിൽ നടന്നു പോകുകയിരുന്ന യാത്രക്കാരന് കടന്നൽ കുത്തേറ്റ് ഗുരുതര പരുക്ക്. തൃശൂർ കുറുപ്പത്ത് തോപ്പ് വീട്ടിൽ ഷാനവാസിനാണ് (68) പരുക്കേറ്റത്. കടന്നൽ കുത്തേറ്റ് സാരമായി പരിക്കേറ്റ ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

മലപ്പുറം: പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചെമ്മാട് സ്വദേശിയും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായ കെ.വി.എം.അസ്‌ലം (27) ആണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പയ്യോളി പൊലീസ്
സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം: ജനാധിപത്യ കേരള കോൺ​ഗ്രസിന് അതൃപ്തി, പാർട്ടിയോട് ആലോചിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമ്മിറ്റി