Aluva Train Accident : പാളം തെറ്റിയ വാഗണുകള്‍ നീക്കി; ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

Published : Jan 28, 2022, 08:45 PM ISTUpdated : Jan 28, 2022, 09:11 PM IST
Aluva Train Accident : പാളം തെറ്റിയ വാഗണുകള്‍ നീക്കി; ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

Synopsis

ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ മണിക്കൂറുകളാണ് അപകടത്തെ തുടര്‍ന്ന് വൈകി ഓടിയത.് ഇന്നലെ രാത്രി 11 മണിയോടെയാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്.  

കൊച്ചി: ആലുവയിലെ (Aluva) രണ്ട് റെയില്‍വേ ട്രാക്കുകളു (Railway tracks) ഗതാഗത സജ്ജമായി. ഇരുദിശയിലേക്കും  വാഹനങ്ങള്‍ ഒരേസമയം കടത്തി വിട്ടു. പാളം തെറ്റിയ നാല് ബോഗികളും ട്രാക്കില്‍ നിന്ന് നീക്കി. ആര്‍ ഇ കേബിളുകള്‍ ഉള്ളതിനാല്‍ യന്ത്രസഹായത്താല്‍ മുറിച്ച് മാറ്റിയാണ് ബോഗികള്‍ നീക്കിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ മണിക്കൂറുകളാണ് അപകടത്തെ തുടര്‍ന്ന് വൈകി ഓടിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് ചരക്ക് ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ആണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറി. ആലുവ റെയില്‍വെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തില്‍ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടര്‍ന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ 11 തീവണ്ടികള്‍ റദ്ദാക്കിയിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം