മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം; 'കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നത്', മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Published : Oct 03, 2026, 05:52 PM IST
youth league files complaint against p nandakumar over remarks on malappuram

Synopsis

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി

മലപ്പുറം: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. മതസ്പർദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതുമാണ് പരാമർശമെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടിയാണെന്നും സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ കൈവിട്ടുപോയെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പെടെ നേതൃത്വത്തിനെതിരെ വിമ‍ർശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പെടെ താഴെത്തട്ടിലുള്ള പ്രവർത്തക‍ർ വിമർശനമായി ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തിൽ പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകൾ മലപ്പുറത്തും ച‍ർച്ചയായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ വകുപ്പുകൾ മാത്രം വരുത്തിയ വൈദ്യുതി കുടിശിക 6.22 കോടി, കെഎസ്ഇബിക്ക് ആകെ പിരിഞ്ഞ് കിട്ടാനുള്ളത് 1342.88 കോടി; കണക്കുകൾ പുറത്ത്
പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയും റിയൽ എസ്റ്റേറ്റ് ബന്ധവും, വിശാല ജില്ലാ കമ്മറ്റി യോഗത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട്; വിമർശിച്ച് ഗോവിന്ദനും