പ്രതിധ്വനി-ഏഷ്യാനെറ്റ് ന്യൂസ് ഐടി കലോത്സവം 2026 തിരുവനന്തപുരം ടെക്നോപാർക്കിൽ ആരംഭിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 1500-ലധികം ഐടി ജീവനക്കാരാണ് 50 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്

തിരുവനന്തപുരം: പ്രതിധ്വനി - ഏഷ്യാനെറ്റ് ന്യൂസ് ഐ ടി കലോത്സവം 2026 ന് തിരിതെളിഞ്ഞു. ആറ് നാൾ നീളുന്ന കലോത്സവം തിരുവനന്തപുരം ടെക്നോപാർക്കിലാണ് അരങ്ങേറുന്നത്. കേരളത്തിലെ ഐ ടി മേഖലയിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ 1500 അധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാസി ഗിഫ്റ്റിന്റെ അടിപൊളി ഗാനമേളയോടായിരുന്നു കലോത്സവത്തിന് തുടക്കം. 8 വേദികൾ, 6 ദിവസം , 50 ഇനങ്ങളിലാണ് ടെക്കികളുടെ മത്സരം. 14 ഗ്രൂപ്പ് മത്സരങ്ങൾക്കൊപ്പം ഡാൻസ് വാർ, ബാൻഡ് വാർ, ഫാഷൻ ഷോ എന്നീ മെഗാ ഇവന്റുകളും അരങ്ങേറും. കിഡ്‌സ് ഫെസ്റ്റിൽ 22 മത്സര ഇനങ്ങളും ഉണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. എവർ റോളിംഗ് ട്രോഫിയും കലാപ്രതിഭ, കലാതിലകം പട്ടങ്ങളും ലക്ഷ്യമിട്ടാണ് മത്സരങ്ങൾ. സമാപന ദിവസം സൂരജ് സന്തേഷിന്റെ ഗാനമേളയും ഉണ്ടാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക