അഞ്ഞൂറിലധികം കേസുകളിൽ പ്രതികൾ; രണ്ട് കോടിയുടെ ചിട്ടി തട്ടിപ്പ്, മുഖ്യപ്രതികളായ സഹോദരങ്ങൾ പിടിയിൽ

Published : Oct 14, 2026, 08:28 PM IST
two brothers arrested in rs 2 crore chit fund fraud case in kerala

Synopsis

നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ

കുത്തിയതോട്: കുത്തിയതോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടി സ്ഥാപനത്തിന്‍റെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉടമകളും സഹോദരങ്ങളുമായ നെൽസൺ തോമസ് (50), ടെൽസൺ തോമസ് (51) എന്നിവർ പിടിയിൽ. ചേർത്തല ഡിവൈഎസ്‌പി മഞ്ചുലാലിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡും കുത്തിയതോട് പൊലീസും ചേർന്നാണ് കോട്ടയത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറിലധികം കേസുകളിൽ ഇവർ പ്രതികളാണ്.

2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ കുത്തിയതോട് പൊലീസ് അന്വേഷണം പൂർത്തിയാക്കി 40 കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ മൂന്നുപേർ വിചാരണയ്ക്കിടെ മരിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു മുഖ്യപ്രതികളായ നെൽസൺ തോമസും ടെൽസൺ തോമസും. ഇവർ ഒളിവിൽ പോയതിനെ തുടർന്ന് കേസിന്‍റെ വിചാരണ തടസ്സപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്വേഷണം ഊർജിതമാക്കിയത്.

കുത്തിയതോട് സിഐ ജിജിൻ ജോസഫ്, എസ്ഐ രാജീവ്, ചേർത്തല ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺ, പ്രവീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നു; മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി
'മയക്കുമരുന്ന് അമിതമായി ചെല്ലുമ്പോഴുള്ള വെപ്രാളം'; രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ആർ. ശ്രീലേഖ