റോഡരികിൽ നിൽക്കുമ്പോൾ സ്കൂട്ടറില്‍ പോയ രണ്ടുപേർ നോക്കി, 'പൊലീസ് തന്നെ! ഉറപ്പിച്ചു', പിന്നാലെ ചെന്ന് പേനാക്കത്തികൊണ്ട് കുത്തി, പ്രതികൾ പിടിയിൽ

Published : Jul 29, 2026, 07:58 AM IST
two held for attempted murder after police identity mix up in pathanamthitta

Synopsis

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ചിറ്റാർ സീതത്തോട് സ്വദേശി ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് സ്വദേശി റംഷാദ് (28) എന്നിവരാണ് ചിറ്റാർ പോലീസിന്‍റെ പിടിയിലായത്. ജൂലൈ 22 ബുധനാഴ്ച രാതിയിലായിരുന്നു സംഭവം. സീതത്തോട് സ്കൂളിന് സമീപം റോഡരികിൽ നിന്ന പ്രതികളെ റോഡിലൂടെ സ്കൂട്ടറിൽ പോയ യുവാക്കൾ നോക്കിയതാണ് പ്രകോപിപ്പിച്ചത്. ഇവർ പോലീസോ എക്സൈസ് ഉദ്യോഗസ്ഥരോ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ബൈക്കിൽ പിന്തുടർന്നു.

തുടർന്ന് ഒന്നാംപ്രതി ഷിജോ ജോസഫ് കയ്യിൽ കരുതിയിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. യുവാവിന്‍റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ചിറ്റാർ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുനു. ഒന്നാംപ്രതി ഷിജോ ജോസഫ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി, കാറിൽ കഞ്ചാവ് കടത്തിയെന്ന സംശയത്തിൽ നടപടി; പരാതി നൽകി കുടുംബം
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത