കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

Published : Nov 28, 2024, 12:08 AM IST
കോഴിക്കോട് കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന്ന് പരാതി

Synopsis

രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി.

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി - ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പറയുന്നു.

രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം