കേരളാ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്ന ബിജി കൃഷ്ണമൂർത്തിയടക്കം വയനാട്ടിൽ രണ്ട് നേതാക്കൾ അറസ്റ്റിൽ

By Web TeamFirst Published Nov 9, 2021, 9:00 PM IST
Highlights

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്.

കൽപ്പറ്റ:  വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ അറസ്റ്റിൽ. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ച് കേരളe പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 

അറസ്റ്റിലായ ബി ജി കൃഷ്ണമൂർത്തി കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായി അറിയപ്പെടുന്നയാളാണ്. കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എൻഐഎ സംഘത്തിന് കൈമാറി. 

പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് പിടിയിൽ

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളെ എങ്ങോട്ടേക്ക് മാറ്റിയെന്നതിനെ കുറിച്ച് പൊലീസ് മറുപടി നൽകിയിട്ടില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് തെരച്ചിൽ നടത്തുന്നതായാണ് വിവരം.

ആസിഡ് ഉള്ളില്‍ചെന്ന വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

click me!