പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത് 

Published : May 19, 2022, 11:06 AM ISTUpdated : May 19, 2022, 12:09 PM IST
പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത് 

Synopsis

ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ(Police) മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്.

സർക്കാർ നിലപാട് രഹസ്യരേഖയായി സമർപ്പിച്ചു, കല്ലുവാതുക്കൽ കേസിൽ മണിച്ചന്റെ മോചന ഹർജി നാളെ പരിഗണിക്കും

സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും അതിനാൽ ഷോക്കേറ്റാണ് രണ്ട് പേരും മരിച്ചതെന്നാണ് സംശയമെന്നും പാലക്കാട് എസ്പി അറിയിച്ചു. ഇന്നലെ രാത്രി 9:30 മുതലാണ് ഇരുവരെയും കാണാതായത്. ഡ്യൂട്ടിയിലുള്ളവരല്ല. മീൻ പിടിക്കാനോ മറ്റോ പാടത്തേക്കിറങ്ങിയതാകാമെന്നാണ് സംശയമെന്നും എസ് പി വിശദീകരിച്ചു. 
 


 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്