ഡ്രൈവിങ് പരിശീലകരിൽ നിന്നും കൈക്കൂലി, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ

Published : Aug 12, 2025, 10:30 PM IST
bribe

Synopsis

തൃശ്ശൂർ ആർടി ഓഫീസിലെ അനീഷ് കെ ജി, കൃഷ്ണകുമാർ എ പി എന്നിവരെയാണ് സസ്പൻഡ് ചെയ്തത്

തൃശ്ശൂർ: തൃശ്ശൂരിൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ. തൃശ്ശൂർ ആർടി ഓഫീസിലെ അനീഷ് കെ ജി, കൃഷ്ണകുമാർ എ പി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കുന്നവരിൽ നിന്നും ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രിൽ 30നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ രണ്ട് ഉദ്യോ​ഗസ്ഥരുടെയും പക്കൽ‍ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തുകയായിരുന്നു. 79,500 രൂപയാണ് ഇവരിൽ നിന്നും കണ്ടുകെട്ടിയത്. തുടർന്നുള്ള റിപ്പോർട്ടിന്മേലാണ് ഇരുവർക്കുമെതിരെ നടപടി എടുത്തത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം