ഫയലുകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട്, വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Published : Aug 30, 2025, 05:11 PM IST
vadakara suspension

Synopsis

ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ അജിത് കുമാർ, ഓവർസീയർ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം നഗരസഭ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സാപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി