കാസർകോടുകാരൻ കൊച്ചിയിൽ വന്ന് ആളാകുന്നോ? 2തവണ കഴിച്ചിട്ടും പണം നൽകിയില്ല, ചോദിച്ചപ്പോൾ ക്രൂരമർദനം;അറസ്റ്റ്

Published : Apr 05, 2024, 04:51 PM ISTUpdated : Apr 06, 2024, 12:18 AM IST
കാസർകോടുകാരൻ കൊച്ചിയിൽ വന്ന് ആളാകുന്നോ? 2തവണ കഴിച്ചിട്ടും പണം നൽകിയില്ല, ചോദിച്ചപ്പോൾ ക്രൂരമർദനം;അറസ്റ്റ്

Synopsis

ഹോട്ടല്‍ ഉടമയെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടല്‍ ഉടമയായ കാസർകോട് സ്വദേശി സഹദിനാണ് മർദ്ദനമേറ്റത്. 

കൊച്ചി: കൊച്ചിയിൽ കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി അശ്വിൻ, പത്തനംതിട്ട കോന്നി സ്വദേശി അജ്മൽ എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. ഭക്ഷണം കഴിച്ചതിന്‍റെയും വാങ്ങിയതിന്‍റെയും പണം ചോദിച്ചതിന്‍റെ പേരിലായിരുന്നു ക്രൂര മര്‍ദനം. കാസർകോട് സ്വദേശി സഹദിനെയാണ് അക്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കലൂരിലെ ഹോട്ട് ആന്‍റ് കൂള്‍ കടയുടമയാണ് സഹദ്. കഴിഞ്ഞ മാസം 27 നായിരുന്നു ക്രൂരമര്‍ദ്ദനം. .അശ്വിനും അജ്മലും നേരത്തേയും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും പണം നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. 27 നും പണം പിന്നെ തരാമെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ വിരോധത്തിലായിരുന്നു ഈ ആക്രമണമെന്ന് സഹദ് പറഞ്ഞു. കാസര്‍കോടുകാരൻ കൊച്ചില്‍ വന്ന് ആളാകുന്നോയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദന സമയത്ത് കടയില്‍ സഹദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഹളം കേട്ട് പരിസത്തുണ്ടായിരുന്നവര്‍ എത്തിയപ്പോഴാണ് സംഘം മര്‍ദ്ദനം നിര്‍ത്തിയത്.


സഹദിന്‍റെ പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് അശ്വിനേയും അജ്മലിനേയും ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തിന്‍റെ സിസിഡിവി ദൃശ്യം പരിശോധിച്ച പൊലീസ് വൈകിട്ടോടെ ഇരുവരുടേയും അറസ്റ്റും രേഖപ്പെടുത്തി. മര്‍ദ്ദിച്ച സമയത്ത് രണ്ട് പ്രതികളും  മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മലയാളി യാത്രക്കാരോട് കൊടുംചതി! ഭക്ഷണമില്ല, താമസവുമില്ല; വിമാനം അവസാന നിമിഷം വീണ്ടും റദ്ദാക്കി വിസ്താര

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ