വ്യക്തമായ കാരണം പറയാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാാര്‍ പരാതിപ്പെട്ടു.

ദില്ലി: യാത്രക്കാരെ തുടര്‍ച്ചയായി വലച്ച് വിസ്താര എയര്‍ലൈന്‍സ്. ദില്ലിയില്‍ നിന്ന് കൊച്ചിക്കുള്ള വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്നലെ യാത്ര റദ്ദാക്കിയതിന് പിന്നാലെ ഇന്ന് വൈകുന്നേരം 4.30നുള്ള യാത്രക്ക് ടിക്കറ്റ് നല്‍കിയെങ്കിലു പിന്നീട് അതും റദ്ദാക്കി. വ്യക്തമായ കാരണം പറയാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാാര്‍ പരാതിപ്പെട്ടു.

പകരം യാത്രാ സംവിധാനമോ, ഭക്ഷണമോ, താമസ സൗകര്യമോ വിമാന കമ്പനി നല്‍കിയിട്ടില്ല. പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിയുണ്ടാകാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. രണ്ടു ദിവസങ്ങളില്‍ വിമാന സര്‍വീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. 

ബലാത്സംഗ കേസില്‍ ജാമ്യം നേടിയത് വ്യാജ രേഖയുണ്ടാക്കി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

'മകളെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി കൊല്ലുകയായിരുന്നു'; അനുജയുടെ മരണത്തിൽ പൊലീസില്‍ പരാതി നല്‍കി അച്ഛൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews