പണം വച്ച് ചീട്ടുകളിച്ചതിന് പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

By Web TeamFirst Published Jul 23, 2022, 12:07 PM IST
Highlights

ഈ മാസം 16-നാണ്  കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടു കളിച്ചതിന്  പോലീസുകാർ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തത്.  

പത്തനംതിട്ട: കുമ്പനാട്ട് പണം വച്ചുളള ചീട്ടുകളിക്കിടെ പിടിയിലായ പൊലീസുകാര്‍ക്കെതിരെ നടപടി. പത്തനംതിട്ട എ.ആർ ക്യാമ്പിലെ എസ്.ഐ  എസ്.കെ അനിൽ, പാലക്കാട് എ.ആർ ക്യാമ്പിലെ സിപിഒ അനൂപ് കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം 16-നാണ്  കുമ്പനാട് നാഷണൽ ക്ലബ്ബിൽ പണം വെച്ച് ചീട്ടു കളിച്ചതിന്  പോലീസുകാർ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തത്.  

ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിത സ്റ്റേഷനിലെ സി പി ഒ സിൻസി പി അസീസ് ആണ് മരിച്ചത്. ഈ മാസം 11 നാണ് മെഴുവേലിയിൽ വെച്ച് അപകടം ഉണ്ടായത്. പൊലുസുകാരി സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തിരുന്നു. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് സിൻസി മരണപ്പെട്ടത്.

കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്, പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

കോഴിക്കോട് : വടകരയിൽ പൊലീസ് മർദനമേറ്റ് മരിച്ചെന്ന് പരാതി ഉയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ് എടുത്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

സസ്പെൻഷനിലായ വടകര എസ്.ഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് സജീവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം വീഴച്ച സംഭവിച്ചുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിൽ കൂടുതൽ അന്വേഷണമുണ്ടാകും. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്ഐ, എഎസ്ഐ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനൽകിയ സജീവന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു. വടകര കല്ലേരിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

click me!