Asianet News MalayalamAsianet News Malayalam

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, കാപ്പ ചുമത്തിയതോടെ നാട് വിട്ടു; യുവാവിനെ പൊക്കി പൊലീസ്

കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, വീട് കയറി അക്രമം, ലഹരി മരുന്ന് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.

accused arrested under kappa act in alappuzha
Author
Alappuzha, First Published Jul 20, 2022, 10:36 PM IST

വള്ളികുന്നം: ആലപ്പുഴ ജില്ലയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു. വള്ളികുന്നം കടുവിനാൽ ഷീലാലയത്തിൽ സഞ്ചുവിനെ (സച്ചു–30) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. 2015 മുതൽ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, വീട് കയറി അക്രമം, ലഹരി മരുന്ന് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പലതവണ പ്രതിയായിട്ടുണ്ട് സഞ്ചു. വള്ളികുന്നം, നൂറനാട് കുറത്തിക്കാട്, മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിലും നൂറനാട് എക്സൈസ് കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിൽ കാപ്പ ചുമത്തിയപ്പോൾ നാടുവിട്ട പ്രതി മലപ്പുറം വളാഞ്ചേരിയിൽ ഒരു കൊലപാതകശ്രമകേസിൽ മലപ്പുറം പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് അവിടെ നിന്നും കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. 

സ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുള്ളതായും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവൻ അറിയിച്ചു. എസ്ഐ ഗോപകുമാർ സിപിഒമാരായ ജിഷ്ണു, ലാൽ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Read More :  മുൻ സിപിഎം നേതാവിനെ നാടുകടത്തി, സ്പിരിറ്റ് കേസ് പ്രതി അത്തിമണി അനിലിന് പാലക്കാട് പ്രവേശന വിലക്ക്  

യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊല്ലാൻ ശ്രമം, നാല് പേർ പാലക്കാട് അറസ്റ്റിൽ 

പാലക്കാട് : യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള മുഹമ്മദ് യൂസഫ്, ഫൈസൽ, മേപ്പറമ്പ് സ്വദേശി അർഷാദ്, എന്നിവരാണ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മർദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികൾ ചേർന്ന് കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാൻ ശ്രമിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിന്റെ ഡോർ തുറന്ന് വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios