ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ, നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും

Published : Aug 05, 2025, 07:01 PM ISTUpdated : Aug 05, 2025, 07:30 PM IST
Train

Synopsis

മൂന്ന് ട്രെയിനുകൾ വൈകിയോടും

ആലുവ: നാളെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം. ആലുവയിൽ ​​ട്രാക്ക് അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം