ഗുരുവായൂ‍‍ർ സീറ്റ് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് വെച്ചു മാറേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, ടിഎൻ പ്രതാപൻ എന്നിവർക്ക് ഗുരുവായൂരിൽ മത്സരിക്കണമെന്ന മോഹം ഉണ്ടായിരുന്നു.

തൃശൂർ: ഗുരുവായൂർ നിയമസഭാ സീറ്റിൽ ലീഗ് സ്ഥാനാർത്ഥി സാധ്യത പട്ടികയായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിസന്‍റ് സി.എച്ച് റഷീദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. ഗുരുവായൂ‍‍ർ സീറ്റ് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് വെച്ചു മാറേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, ടിഎൻ പ്രതാപൻ എന്നിവർക്ക് ഗുരുവായൂരിൽ മത്സരിക്കണമെന്ന മോഹം ഉണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഗുരുവായൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് പ്രതികരിച്ചതോടെയാണ് സീറ്റ് വെച്ചുമാറ്റം വലിയ ചർച്ചയായത്. കെ. മുരളീധരനെ മുൻനിർത്തിയാണ് നീക്കമെന്ന് പറഞ്ഞെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് മുരളീധരൻ തന്നെ വ്യക്തമാക്കിയതോടെ ടി.എൻ. പ്രതാപന്റെ പേരും ഗുരുവായൂരിനായി പ്രചരിച്ചിരുന്നു. കഴിഞ്ഞ നാലുതവണയായി മുസ്ലിം ലീഗിന് ഗുരുവായൂർ മണ്ഡലത്തിൽ പരാജയം നേരിടേണ്ടി വന്നു. 2001-ൽ പി.കെ.കെ. ബാവയ്ക്കുശേഷം ലീഗിന് മണ്ഡലത്തിൽ ജയിക്കാനായിട്ടില്ല.