
എറണാകുളം: കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. അതേസമയം വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഫോറൻസിക് പരിശോധന സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam